Kerala

തൃശൂർ രാഗം തീയറ്റർ നടത്തിപ്പുകാരന് വെട്ടേറ്റ സംഭവം; പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന

തൃശൂരിൽ തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു. തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനും ഡ്രൈവർ അനീഷിനുമാണ് വെട്ടേറ്റത്. മൂന്നാംഗ സംഘമാണ് ആക്രമിച്ചത്. ക്വട്ടേഷൻ ആക്രമണമെന്നാണ് സൂചന. 

വെളപ്പായയിലെ സുനിലിന്റെ വീടിനു മുന്നിൽ വെച്ചായിരുന്നു ആക്രമണം. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് അറിയുന്നത് ഇന്നലെ രാത്രി പത്തുമണിയോടെ സംഭവം. 

സുനിലിന്റെ വീടിനു മുൻപിൽ വച്ച് കാറിൽ നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടെയാണ് മൂന്നംഗ സംഘം വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടിയത്. സുനിലിന്റെ കാലിനും ഡ്രൈവറുടെ കൈക്കുമാണ് വെട്ടിയത്. 

പരുക്കേറ്റ ഇരുവരെയും ആദ്യം തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും, പിന്നീട് തൃശൂർ ദയ ആശുപത്രിയിലേക്കും മാറ്റി. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല. ഇരുവരെയും വെട്ടിയ ശേഷം അക്രമി സംഘം ഓടി രക്ഷപ്പെട്ടു. പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
 

See also  ക്ഷേമ പെൻഷൻ തട്ടിപ്പ്: 373 ജീവനക്കാർക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്

Related Articles

Back to top button