Kerala

ലൈംഗികാരോപണങ്ങളെ നിയമപരമായി നേരിടും; അന്വേഷണവുമായി സഹകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ

തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. രാജ്യത്തെ നിയമത്തിന് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ല. ഒരേ ശബ്ദസന്ദേശം തിരിച്ചും മറിച്ചും പുറത്തു വിട്ടുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഇത് പുറത്തുവിട്ടതിന് പിന്നിൽ മറ്റ് പല ഉദ്ദേശ്യങ്ങളുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

തന്റെ നിരപരാധിത്വം മാധ്യമ കോടതിയുടെ മുന്നിൽ അല്ല തെളിയിക്കേണ്ടത്. അന്വേഷണം നടക്കട്ടെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. അതേസമയം പുറത്തുവന്ന ശബ്ദസന്ദേശങ്ങളും ചാറ്റുകളും തന്റേതാണോയെന്ന ചോദ്യത്തിന് കോൺഗ്രസ് എംഎൽഎ മറുപടി നൽകിയില്ല

എന്റേതെന്ന് പറഞ്ഞ് ശബ്ദസന്ദേശം പുറത്തുവിടുമ്പോൾ അത് നിങ്ങൾ സ്ഥിരീകരിക്കേണ്ടതായിരുന്നു. അത് ചെയ്യാതെ ഈ സന്ദേശം കൊടുത്തിട്ട് എന്നോടെന്തിനാ ചോദിക്കുന്നത്. ജനങ്ങൾക്കുള്ള വിശദീകരണം അന്വേഷണത്തിന് ശേഷം പറയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
 

See also  വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ് കോട്ടയം വഴിയെന്ന് സൂചന; യാത്രാ സമയം 12 മണിക്കൂറിൽ താഴെ

Related Articles

Back to top button