Movies

ഹൈക്കോടതി ഈ ശനിയാഴ്ച സിനിമ കാണും

ഹാൽ സിനിമ വിവാദത്തിൽ ചിത്രം കാണാൻ ഹൈക്കോടതി. ഈ ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് സിനിമ കാണും. ജസ്റ്റിസ് വി ജി അരുൺ ആണ് ചിത്രം കാണാനെത്തുന്നത്. കക്ഷി ചേർന്ന കത്തോലിക്ക കോൺഗ്രസ് പ്രതിനിധിയും സെൻസർ ബോർഡ് പ്രതിനിധികളും സിനിമ കാണാൻ എത്തും

കാക്കാനാടുള്ള സ്റ്റുഡിയോയിൽ വെച്ചാണ് സിനിമ കാണുക. സിനിമ കണ്ട ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് കോടതി അറിയിച്ചു. ചിത്രത്തിലെ ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ ഡയലോഗുകൾ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെൻസർ ബോർഡ് നിർദേശം

ചിത്രത്തിന് ഇതുവരെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. 19 കട്ടുകളാണ് സെൻസർ ബോർഡ് ചിത്രത്തിൽ നിർദേശിച്ചിരിക്കുന്നത്. പിന്നാലെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഷെയ്ൻ നിഗം നായകനാകുന്ന ഹാൽ സെപ്റ്റംബർ 12നാണ് ആദ്യം റിലീസ് തീരുമാനിച്ചിരുന്നത്.
 

See also  അപ്പോള്‍ വിവാഹ മോചനമില്ലേ...? ഐശ്വര്യ റായിയും അഭിഷേകും ഒന്നിച്ച് മകളുടെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ പുറത്ത്

Related Articles

Back to top button