Kerala

കേരളത്തിലെ എസ് ഐ ആർ നടപടികൾ സ്റ്റേ ചെയ്യണം; ചാണ്ടി ഉമ്മൻ സുപ്രീം കോടതിയിൽ

എസ്‌ഐആറിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ സുപ്രീം കോടതിയിൽ. കേരളത്തിലെ എസ്‌ഐആർ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ചാണ്ടി ഉമ്മൻ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ കക്ഷി ചേരാൻ സുപ്രീം കോടതിയിൽ ചാണ്ടി ഉമ്മൻ അപേക്ഷ നൽകി.

എസ്‌ഐആറിനെതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിന് മുമ്പ് എന്യൂമേറഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന തിടുക്കമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജനങ്ങൾക്ക് പ്രയാസമുണ്ടാക്കി, ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പൂർത്തിയാക്കണമെന്ന നിർബന്ധമില്ലെന്നും രത്തൽ ഖേൽക്കർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഷെഡ്യൂൾ അനുസരിച്ച് എന്യൂമറേഷൻ ഫോം സ്വീകരിച്ച് ഡിജിറ്റൈസ് ചെയ്യാൻ ഡിസംബർ നാല് വരെ സമയമുണ്ട്. എന്നാൽ ചില ജില്ലകളിൽ രണ്ട് ദിവസത്തികം പൂർത്തിയാക്കണമെന്ന് നിർദേശിച്ചതായി രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടിയിരുന്നു. ബുധനാഴ്ച സുപ്രീം കോടതി ഹർജി പരിഗണിക്കും മുമ്പ് ജോലി പൂർത്തിയാക്കാൻ കമ്മീഷന് തിടുക്കമെന്ന ആക്ഷേപമാണ് ഉയർന്നത്. എന്നാൽ ഇത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇത് നിഷേധിച്ചിരുന്നു.

See also  സോപ്പിന്‍റെയും ഷാംപൂവിന്‍റെയും വില കൂടും - Metro Journal Online

Related Articles

Back to top button