Kerala
വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചിട്ടുണ്ട്; രാഹുലിനെതിരെ നടപടിയെടുത്തതാണ്: സതീശൻ

പാലക്കാട് സിപിഎമ്മിലെ അതൃപ്തരും സിപിഐയിലെ ഒരു വിഭാഗവുമായി സഹകരിച്ചത് നേതൃത്വത്തിന്റെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ടീം യുഡിഎഫ് ഒറ്റക്കെട്ടാണ്. നിയമസഭാ തെരഞ്ഞെടുപ്പോടെ യുഡിഎഫ് വിപുലീകരിക്കും. ലീഗിന് പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി എല്ലാം പരിഹരിക്കും
വെൽഫെയർ പാർട്ടി സഹകരിക്കാമെന്ന് പറഞ്ഞയിടങ്ങളിൽ പിന്തുണ സ്വീകരിച്ചിട്ടുണ്ട്. സുന്നി സംഘടനകൾ പറയുന്നത് അവരുടെ അഭിപ്രായമാണ്. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. പാലക്കാട് നഗരസഭയിൽ ബിജെപിയെ താഴെയിറക്കുമെന്നും സതീശൻ അവകാശപ്പെട്ടു
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തതാണ്. ഒരേ കാര്യത്തിന് രണ്ട് തവണ നടപടിയെടുക്കാൻ പറ്റുമോ. ശബരിമല വിഷയത്തിൽ പത്മകുമാറിനെതിരെ സിപിഎം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും സതീശൻ ചോദിച്ചു.



