Kerala

മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിന് ജാമ്യമില്ല. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. രണ്ടു കേസുകളിലും ജാമ്യാപേക്ഷ നൽകിയിരുന്നു. രണ്ടും വിജിലൻസ് കോടതി തള്ളുകയായിരുന്നു.

ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണ മോഷണക്കേസിൽ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വർണമോഷണക്കേസിൽ ആറാം പ്രതിയുമാണ്. ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. 

റാന്നി ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പ്രത്യേക അന്വേഷകസംഘം നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 22നാണ് കേസിൽ മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

See also  വിദ്യാർത്ഥിനിയെ ബസ്റ്റോപ്പിൽ ഇറക്കിയില്ല; 2 കിലോമീറ്റർ കഴിഞ്ഞ് വിജനമായ സ്ഥലത്ത് ഇറക്കിവിട്ടു: കോഴിക്കോട് സ്വകാര്യ ബസിന് പിഴ ചുമത്തി

Related Articles

Back to top button