National

കൊൽക്കത്തയിൽ ലോ കോളേജിലെ ഗാർഡ് റൂമിൽ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി; മൂന്ന് പേർ പിടിയിൽ

കൊൽക്കത്തിൽ ലോ കോളേജിലെ ഗാർഡ് റൂമിൽ വെച്ച് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. അറസ്റ്റിലായവരിൽ രണ്ട് പേർ കോളേജ് വിദ്യാർഥികളും ഒരാൾ പൂർവ വിദ്യാർഥിയുമാണ്.

ജൂൺ 25നാണ് സംഭവം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മനോജിത് മിശ്ര ലോക കോളേജിലെ തൃണമൂൽ കോൺഗ്രസ് യൂത്ത് വിംഗിന്റെ മുൻ പ്രസിഡന്റാണ്

നിലവിൽ ഇയാൾ അഭിഭാഷകനാണ്. സംഭവത്തിൽ അപലപിച്ച് ബിജെപി രംഗത്തുവന്നു. ഭീകരമാണ് സംഭവമാണ് നടന്നതെന്നും സംസ്ഥാനത്ത് കോളേജിൽ പോലും വിദ്യാർഥിനികൾ സുരക്ഷിതരല്ലെന്നും ബിജെപി കുറ്റപ്പെടുത്തി.

See also  അഹമ്മദാബാദ് വിമാന ദുരന്തം: വിജയ് രൂപാണിയുടെ സംസ്‌കാരം ഇന്ന്, നാല് പേരെ കാണാനില്ലെന്ന് പരാതി

Related Articles

Back to top button