Kerala

ശബരിമല സന്നിധാനത്ത് ഹൃദയാഘാതത്തെ തുടർന്ന് തീർഥാടകൻ മരിച്ചു

ശബരിമല തീർഥാടകൻ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സന്നിധാനത്ത് വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി മുരളി(50)യാണ് മരിച്ചത്. 

ശബരിമലയിൽ ഇത്തവണ തീർഥാടനം ആരംഭിച്ച ശേഷം 9 പേരാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി നവംബർ 17നാണ് ശബരിമല നട തുറന്നത്. 10 ദിവസത്തിനിടെയാണ് ഒമ്പത് പേർ മരിച്ചത്

ശബരിമലയിൽ രണ്ട് മാസത്തിലേറെ നീണ്ടുനിൽക്കുന്ന തീർഥാടന കാലത്തിനിടക്ക് ഒരോ വർഷവും 150 പേർക്കെങ്കിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ഇതിൽ ശരാശരി 40, 42 മരണങ്ങളും സംഭവിക്കാറുണ്ട്.
 

See also  പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര്യരുടെ അറസ്റ്റ് കോടതി തടഞ്ഞു

Related Articles

Back to top button