Kerala

ബിഎൽഒയ്ക്ക് മർദനം; കാസർകോട്ട് സിപിഎം ലോക്കൽ സെക്രട്ടറി റിമൻ്റിൽ

കാസർകോട്: ബിഎൽഒയെ മർദിച്ച സിപിഎം ലോക്കൽ സെക്രട്ടറി റിമൻ്റിൽ. സിപിഎം ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് റിമാൻ്റ് ചെയ്തത്. ദേലമ്പാടി പഞ്ചായത്ത് എട്ടാം വാർഡിലെ ബൂത്ത് ലെവൽ ഓഫീസറായ പി. അജിത്തിന് മർദ്ദനമേറ്റ കേസിലാണ് റിമാൻ്റ്.
 
എസ്ഐആർ ക്യാമ്പിനിടെ ഒരു വോട്ടർക്ക് പരിശോധനാ ഫോറം നൽകാത്ത വിഷയത്തിൽ ബി‌എൽഒയെ മർദ്ദിച്ചെന്നാണ് പരാതി. സിപിഎം പാണ്ടി ലോക്കൽ സെക്രട്ടിയാണ് സുരേന്ദ്രൻ.

ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ആദൂർ പൊലീസാണ് കേസെടുത്തത്. ദേലംപാടി പഞ്ചായത്ത് പയറടുക്ക ബൂത്തിലെ ബിഎൽഒ അജിത്തിന് നേരെയാണ് കയ്യേറ്റം ഉണ്ടായത്. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനാണ് സുരേന്ദ്രൻ

See also  നടക്കാൻ കഴിയാത്തത് കൊണ്ട് ആംബുലൻസിൽ കയറി; ഒടുവിൽ സമ്മതിച്ച് സുരേഷ് ഗോപി

Related Articles

Back to top button