Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറത്തിറക്കി പ്രതിഷേധിച്ച് എസ് എഫ് ഐ

കൊച്ചിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറത്തിറക്കി എസ് എഫ് ഐ പ്രതിഷേധം. സുഭാഷ് പാർക്കിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്ത വേദിക്ക് സമീപം എത്തിയ എസ് എഫ് ഐ പ്രവർത്തകർ VD സതീശന് ലുക്ക് ഔട്ട് നോട്ടീസ് നൽകാനും ശ്രമിച്ചു. ഇതിനിടെ പ്രതിഷേധവുമായി എത്തിയ എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു.

അതേസമയം, രാഹുലിനെതിരെയുള്ള പീഡന പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എസിപി വി എസ് ദിനരാജാണ് പീഡന പരാതിയുടെ അന്വേഷണ ഉദ്യോഗസ്ഥൻ. ഡിസിപി ദീപക് ദിൻകറിനാണ് മേൽനോട്ട ചുമതല.

കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പുറത്ത് പറയാൻ സാധിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സ്പെഷ്യൽ ടീം ഉടൻ തന്നെ സജ്ജമാകുമെന്ന് അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തില്‍ ഷാഫി പറമ്പിൽ എം പിയും പ്രതികരിച്ചു. കേസ് നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും രാഹുൽ മുൻകൂർ ജാമ്യം തേടിയത് നിയമപരമായ കാര്യമെന്നും അദ്ദേഹം പ്രതികരിച്ചു.

See also  ആലുവ പോലീസ് സ്‌റ്റേഷനിൽ നിന്നും പോക്‌സോ കേസ് പ്രതിയായ 22കാരൻ രക്ഷപ്പെട്ടു

Related Articles

Back to top button