Sports

മെസിയുടെ ഇന്ത്യാ സന്ദർശനത്തിന് അംഗീകാരം; ഡിസംബറിൽ ഇതിഹാസ താരമെത്തും

അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയുടെ ഇന്ത്യാ സന്ദർശനത്തിന് അംഗീകാരം. GOAT Tour of India 2025 പരിപാടിയുടെ ഭാഗമായി നാല് നഗരങ്ങൾ മെസി സന്ദർശിക്കും. ഡിസംബർ 12ന് മെസി കൊൽക്കത്തയിൽ എത്തും. ഡിസംബർ 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും

അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി നഗരങ്ങൾ മെസി സന്ദർശിക്കും. ഇന്ത്യയിലേക്കുള്ള മെസിയുടെ രണ്ടാമത്തെ വരവാണിത്. അന്ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ മെസി കളിച്ചിരുന്നു.

മെസിയെ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങൾക്കൊപ്പം ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുപ്പിക്കാനും സ്‌പോൺസർമാർ ലക്ഷ്യമിടുന്നുണ്ട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെയായിട്ടില്ല

See also  450 കോടിയുടെ തട്ടിപ്പ്, ഇന്ത്യൻ സൂപ്പർ താരങ്ങൾക്ക് സമൻസ് അയക്കാൻ ഗുജറാത്ത് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ്; പ്രമുഖർ കുടുങ്ങും

Related Articles

Back to top button