Kerala

കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് അപകടകരമായ രീതിയിൽ വർധിച്ചു: വിഡി സതീശൻ

കേരളത്തിൽ മരണനിരക്ക് അപകടകരമായ രീതിയിൽ വർധിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോകത്തുള്ള എല്ലാ രോഗങ്ങളും കേരളത്തിലുണ്ട്. കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർധിച്ചു. എന്നിട്ടും കേരളം നമ്പർ വൺ എന്ന് പറയുന്നുവെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു

ആരോഗ്യകേരളം എല്ലാവരും കൂടി കെട്ടിപ്പടുത്തതാണ്. മിഷണറിമാർ സഹായിച്ചിട്ടുണ്ട്. സാമൂഹ്യസംഘടനകൾ സഹായിച്ചിട്ടുണ്ട്. മാറിമാറി വന്ന സർക്കാരുകൾ എല്ലാ കാലത്തും അതിന് സംഭാവന ചെയ്തിട്ടുണ്ട്. മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട ആരോഗ്യ സംവിധാനം, ശിശുമരണനിരക്ക് കുറച്ചതടക്കമുള്ള നിരവധി നേട്ടങ്ങളുണ്ട്. 

ഇതെല്ലാം ഒന്നാമതാണ് എന്ന് പറഞ്ഞ് കഴിഞ്ഞ കുറേ വർഷങ്ങളായി സ്തംഭിച്ച അവസ്ഥയിലാണ്. മറ്റുള്ള സ്ഥലങ്ങളിൽ ഉണ്ടാകുന്നതുപോലെ മാറ്റം പല കാര്യങ്ങളിലും ഉണ്ടാകുന്നില്ല. കേരളം പത്തിരുപത്തഞ്ച് വർഷം പിറകിലോട്ട് പോകുകയാണ്. കൊവിഡിന് ശേഷം ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം വർധിച്ചു. അപകടകരമായ രീതിയിലേക്കാണ് കേരളത്തിലെ മനുഷ്യന്റെ ആരോഗ്യം പോകുന്നതെന്നും സതീശൻ പറഞ്ഞു
 

See also  വയനാട് വാഹനാപകടം: ഉരുൾപൊട്ടലിൽ ഉറ്റവരെയെല്ലാം നഷ്ടമായ ശ്രുതിക്കും ജെൻസണുമടക്കം 9 പേർക്ക് പരുക്ക്

Related Articles

Back to top button