Kerala

അപകടം മുൻകൂട്ടി മനസ്സിലാക്കി ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ കൈപ്പിടി വിട്ട് പ്ലാറ്റ്ഫോമിലേക്ക് വീണ സ്ത്രീക്ക് രക്ഷകനായി പൊലീസ്

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറുന്നതിനിടെ അപകടത്തിൽപെട്ടയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി പൊലീസ്. ട്രെയിൻ ഓടിത്തുടങ്ങിയപ്പോള്‍ മറ്റൊരാളുടെ കൈപിടിച്ച് ട്രെയിനകത്തേക്ക് കയറുന്നതിനിടെയാണ് സ്ത്രീ അപകടത്തില്‍ പെടുന്നത്. സ്ത്രീയെ രക്ഷിച്ച പൊലീസുകാരനെ അഭിനന്ദിച്ചുകൊണ്ടുള്ള അടിക്കുറിപ്പോടുകൂടി പുറത്തിറക്കിയ സിസിടിവി ദൃശ്യങ്ങള്‍ കേരള പൊലീസിൻ്റെ ഔദ്യോഗിക പേജില്‍ വന്നതിന് പിന്നാലെയാണ് എല്ലാവരും അറിയുന്നത്.

തിരൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ട്രെയിൻ ചെറുതായി നീങ്ങിത്തുടങ്ങിയപ്പോള്‍ സ്ത്രീ ഓടുകയായിരുന്നു. പിന്നാലെ, സ്ത്രീ ഓടുന്നത് കണ്ട് അപകടമുണ്ടായേക്കാം എന്ന തിരിച്ചറിവോടെ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ ഉമേഷൻ പി കൂടെ ഓടുകയായിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ ട്രെയിനിൻ്റെ പിടിവിട്ട് ട്രെയിനിനും പാളത്തിനിടയിലും വീ‍ഴാൻ പോയ സ്ത്രീയെ പ്ലാറ്റ്ഫോമിലേക്ക് ഉമേഷ് വലിച്ചിടുകയായിരുന്നു. അപകടത്തില്‍പ്പെട്ടയാളെ രക്ഷിച്ച എഎസ്ഐ ഉമേഷൻ പിക്ക് കേര‍ള പൊലീസ് അഭിനന്ദനങ്ങൾ അറിയിച്ചു. ഓടുന്ന ട്രെയിനില്‍ കയറുതെന്നുള്ള മുന്നറിയിപ്പും വീഡിയോയുടെ അവസാനത്തില്‍ പൊലീസ് നല്‍കുന്നുണ്ട്.

അതേസമയം, ഇത് സാധാരണ രക്ഷപ്പെടുത്തല്‍ അല്ലെന്നും ആ സ്ത്രീ ഓടിത്തുടങ്ങിയ ട്രെയിനില്‍  കയറിയാല്‍ അപകടമുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് ഓടി അവരെ പിന്‍തുടര്‍ന്ന് രക്ഷപ്പെടുത്തിയതിന് നിരവധി അഭിനന്ദനങ്ങളാണ് കമൻ്റ് ബോക്സിലുള്ളതത്. അദ്ദേഹത്തിൻ്റെ ആറാം ഇന്ദ്രിയമാണ് പ്രവര്‍ത്തിച്ചതെന്ന് മറ്റു ചിലര്‍ കമൻ്റിട്ടു.

See also  അന്വേഷണം കുറ്റമറ്റ രീതിയിൽ നടക്കും, ഒരു കുറ്റവാളിയും രക്ഷപ്പെടില്ല: സ്വർണപ്പാളി വിഷയത്തിൽ മുഖ്യമന്ത്രി

Related Articles

Back to top button