Gulf

ജൂത റബ്ബിയുടെ കൊല: പിടിയിലായവരുടെ വിവരങ്ങള്‍ യുഎഇ പുറത്തുവിട്ടു

അബുദാബി: യുഎഇയിലെ താമസക്കാരനായ ജൂത റബ്ബി(മതപുരോഹിതന്‍)യുടെ കൊലയുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നുപേരുടെ പേരു വിവരങ്ങള്‍ യുഎഇ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് സിവി കോഗണെയെന്ന 29കാരനായ ജൂത റബ്ബിയെ കാണാതാവുന്നത്്. പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉസ്‌ബെക്ക് പൗരന്മാരായ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ഒളിമ്പി തോഹിറോവിക്(28), മഹ്മൂദ് ജോണ്‍ അബ്ദുല്‍റഹിമാന്‍(28), അസീസ്‌ബെക് കാമിലോവിക്(33) എന്നിവരാണ് പിടിയിലായിരിക്കുന്നത്. മോള്‍ഡോവയുടെയും ഇസ്രായേലിന്റെയും ഇരട്ടപൗരത്വമുള്ള വ്യക്തിയായിരുന്നു കൊല്ലപ്പെട്ട സവി കോഗണ്‍. ഞായറാഴ്ചയായിരുന്നു കൊലയുമായി ബന്ധപ്പട്ട് മൂന്നുപേരേയും യുഎഇ ഞൊടിയിടയില്‍ പിടികൂടിയത്. കാണാതായതായി പരാതി ലഭിച്ച ഉടന്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി യുഎഇ നിയോഗിച്ചിരുന്നു.

സിവി ഭാര്യക്കൊപ്പം അബുദാബിയില്‍ കഴിയുന്നതിനിടെയാണ് കാണാതാവുന്നത്. രാജ്യത്ത് കഴിയുന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും യുഎഇ അസന്ദഗ്ധമായി വ്യക്തമാക്കിരുന്നു. ഇറാന്‍ ബന്ധമുള്ള സംഘമാണ് സിവിയുടെ കൊലക്ക് ഉത്തരവാദികളെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. യുഎസിലെ യുഎഇയുടെ മുതിര്‍ന്ന സ്ഥാനപതിയായ യൂസുഫ് അല്‍ ഒത്തൈബ കൊലപാതകത്തെ അപലപിച്ച് രംഗത്തുവന്നിരുന്നു. എല്ലാതരം ഭീകരവാദത്തേയും മതഭ്രാന്തിനേയും രാജ്യം അപലപിക്കുന്നതായി അല്‍ ഒത്തൈബി പറഞ്ഞിരുന്നു.

The post ജൂത റബ്ബിയുടെ കൊല: പിടിയിലായവരുടെ വിവരങ്ങള്‍ യുഎഇ പുറത്തുവിട്ടു appeared first on Metro Journal Online.

See also  ഡിസംബറോടെ സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കണം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ

Related Articles

Back to top button