Kerala

കേരളയാത്ര; വികസനം ചർച്ച ചെയ്യാൻ പോഡ്കാസ്റ്റുമായി രമേശ് ചെന്നിത്തല

ആലപ്പുഴ: സംസ്ഥാനത്തിന്‍റെ വികസനം ചർച്ച ചെയ്യാൻ പോഡ്കാസ്റ്റുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളയാത്ര എന്ന് പേര് നൽകിയിരിക്കുന്ന പോഡ്കാസ്റ്റ് രാഷ്ട്രീയ വിവാദങ്ങൾക്കോ നേട്ടങ്ങൾക്കോ വേണ്ടിയല്ലെന്നും കേരളത്തിന്‍റെ വികസനത്തെ പറ്റിയുള്ള തന്‍റെ കാഴ്ച്ചപാട് വ‍്യക്തമാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ എല്ലാ ജില്ലകളിലെയും വികസനം ഈ പോഡ്കാസ്റ്റിലൂടെ ചർച്ച ചെയ്യുമെന്ന് അദ്ദേഹം വ‍്യക്തമാക്കി.

കോൺഗ്രസിനകത്ത് മുഖ‍്യമന്ത്രി ചർച്ച സജീവമായി നിലനിൽക്കുന്ന സാഹചര‍്യത്തിലാണ് പോഡ്കാസ്റ്റുമായി രമേശ് ചെന്നിത്തല എത്തുന്നത്.

See also  സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ ഇന്ന് അന്തിമ ധാരണയാകും; തളിപ്പറമ്പിൽ പികെ ശ്യാമളയെ മാറ്റിയേക്കും

Related Articles

Back to top button