World

ലിബിയൻ ഏകാധിപതിയായിരുന്ന മുഅമ്മർ ഗദ്ദാഫിയുടെ മകൻ വെടിയേറ്റ് കൊല്ലപ്പെട്ടതായി വിവരം

ലിബിയൻ മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സെയ്ഫുൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലിബിയയിലെ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ സെയ്ഫുൽ ഇസ്ലാം വെടിയേറ്റ് കൊലപ്പെട്ടതായാണ് വിവരം. ചൊവ്വാഴ്ചയാണ് 53കാരനായ സെയ്ഫുൽ കൊല്ലപ്പെട്ടത്

ഒരുകാലത്ത് ഗദ്ദാഫിയുടെ പിൻഗാമിയായി കരുതപ്പെട്ടിരുന്നയാളാണ് സെയ്ഫുൽ. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെന്നും സിഞ്ചാൻ നഗരത്തിലെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നതെന്നും സെയ്ഫുലിന്റെ അഭിഭാഷകൻ അറിയിച്ചു. നാലംഗ കമാൻഡോകളാണ് ആക്രമിച്ചതെന്നാണ് വിവരം

അൾജീരിയൻ അതിർത്തി നഗരമാണ് സിഞ്ചാൻ. ഗദ്ദാഫിക്ക് ശേഷം ലിബിയയിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായാണ് സെയ്ഫുൽ അറിയപ്പെടുന്നത്. 1969 മുതൽ നാൽപത് വർഷക്കാലം ലിബിയ ഭരിച്ച ഗദ്ദാഭി 2011ലാണ് കൊല്ലപ്പെട്ടത്.
 

See also  ഹോങ്കോംഗ് കറൻസിക്ക് ഇടിവ്: ഫിക്സഡ് വിനിമയ നിരക്ക് നിലനിർത്താൻ കേന്ദ്ര ബാങ്ക് ഇടപെട്ടു

Related Articles

Back to top button