Kerala

കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ SIR സമയ പരിധി നീട്ടി; കരട് വോട്ടർ പട്ടിക ഡിസംബർ 16ന്

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ എസ്ഐആർ സമയ പരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ 16 വരെയാണ് നീട്ടിയത്. എന്യൂമെറേഷൻ ഫോമുകൾ ഡിസംബർ 11വരെ നൽകാം. കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കും. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലാണ് സമയപരിധി നീട്ടി നൽകിയത്. പരാതികളോ മാറ്റങ്ങളോ ഉണ്ടെങ്കില്‍ അപേക്ഷിക്കാന്‍ ജനുവരി 15 വരെ സമയം അനുവദിക്കും.

തീവ്രവോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞദിവസം വിളിച്ചുചേർത്ത യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ എതിർപ്പ് ആവർത്തിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ യോഗത്തിൽ എതിർപ്പിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി ഒഴികെയുള്ള പാർട്ടികൾ. സമയപരിധി നീട്ടണമെന്ന് സിപിഐ, കോൺഗ്രസ് പ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. SIR ൽ ആശങ്ക ഇല്ലെന്നും ഇതുവരെ 75 ശതമാനം ഡാറ്റകൾ ഡിജിറ്റൈസ് ചെയ്യാൻ സാധിച്ചെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യൂ ഖേൽക്കർ യോഗത്തെ അറിയിച്ചിരുന്നു.

See also  കാട്ടാന ആക്രമണം; ഇടുക്കിയിൽ 24കാരന് ദാരുണാന്ത്യം

Related Articles

Back to top button