Kerala
ചിറയിൻകീഴിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

തിരുവനന്തപുരം ചിറയിൻകീഴിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. ഓട്ടോറിക്ഷയും മൂന്ന് ഇരുചക്ര വാഹനങ്ങളുമാണ് കത്തിനശിച്ചത്. ആനത്തലവട്ടം സ്വദേശി എസ് ബാബുവിന്റെ വീട്ടിലെ വാഹനങ്ങളാണ് കത്തിനശിച്ചത്.
പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ആദ്യം ഓട്ടോറിക്ഷയിലാണ് തീ കണ്ടത്. ഇത് കെടുത്താൻ ശ്രമിക്കുന്നതിനിടെ മറ്റ് വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചിറയിൻകീഴിലെ ബിജെപി സ്ഥാനാർഥി ടിന്റുവിന്റെ വീടിന് പുറകുവശത്ത് തീയിടാനും ശ്രമം നടന്നിരുന്നു.
ബാബുവിന്റെ സഹോദരിയുടെ മകളാണ് ടിന്റു. ബാബുവാണ് ടിന്റുവിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടത്തുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



