Kerala

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡി നോട്ടീസ് വരും; ബിജെപിയുടെ രാഷ്ട്രീയക്കളിയെന്ന് എംവി ഗോവിന്ദൻ

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിയ്ക്ക് ഇഡി നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാ തെരഞ്ഞെടുപ്പ് അടക്കുമ്പോളും ഇഡി നോട്ടീസ് വരും. ഇതെല്ലാം രാഷ്ട്രീയ കളിയാണ്. കിഫ്ബിയെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

കിഫ്ബി വഴി കോടികളുടെ വികസനമുണ്ടായി. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റൊരറ്റം വരെ സഞ്ചരിക്കുമ്പോൾ കിഫ്ബിയുടെ കൃത്യമായിട്ടുള്ള പദ്ധതികളിലൂടെ മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളൂ. കേരളത്തിന്റെ പശ്ചാത്തല സൗകര്യം ലോകോത്തര നിലവാരമുള്ളതായി വളർത്തിയെടുത്തത് കിഫ്ബി വഴിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

ബിജെപിയുടെ രാഷ്ട്രീയ നിലപാടാണിത്. കേരളത്തെ തകർക്കാനും കേരളത്തോടുള്ള വെല്ലുവിളിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനെതിരായ കടന്നാക്രമണമാണ് നടക്കുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. 

 

See also  തൃശ്ശൂർ കുതിരാനിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് പരുക്ക്; പ്രതിഷേധവുമായി നാട്ടുകാർ

Related Articles

Back to top button