Kerala
മലയാളി വിദ്യാർഥിനി രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ ചക്കരക്കൽ സ്വദേശിനിയായ വിദ്യാർഥിനിയെ രാജസ്ഥാനിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവിൻമൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ്(23) തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
രാജസ്ഥാൻ ശ്രീഗംഗാ നഗർ ഗവ. വെറ്ററിനറി കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കോളേജ് ഹോസ്റ്റലിൽ വെച്ച് പെൺകുട്ടി ജീവനൊടുക്കിയെന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്.
നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ പയ്യാമ്പലത്ത് സംസ്‌കരിച്ചു. അച്ഛൻ വസന്തൻ ഓട്ടോറിക്ഷ ഡ്രൈവറാണ്. അമ്മ സിന്ധു.



