Kerala
രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകളഞ്ഞ ചുവന്ന പോളോ കാർ സിനിമാ താരത്തിന്റേതെന്ന് വിവരം

പീഡനക്കേസ് പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് വിവരം. യുവതി മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയതിന് പിന്നാലെയാണ് പാലക്കാട് നിന്ന് കോൺഗ്രസ് എംഎൽഎ മുങ്ങിയത്. ഒരു ചുവന്ന പോളോ കാറിൽ കണ്ണാടിയിൽ നിന്ന് മുങ്ങിയ രാഹുലിനെ കുറിച്ച് യാതൊരു വിവരവുമില്ല
കണ്ണാടിയിൽ നിന്ന് രാഹുൽ മുങ്ങിയ ചുവന്ന പോളോ കാർ ഒരു സിനിമാ താരത്തിന്റേതാണെന്നും സൂചനയുണ്ട്. ഈ കാറിന്റെ നമ്പറടക്കം ശേഖരിച്ച് പരിശോധന നടത്തിയപ്പോഴാണ് ഈ വിവരം ലഭിച്ചത്. യാത്രക്കിടയിൽ രാഹുൽ മാങ്കൂട്ടത്തിൽ കാർ മാറ്റിയോ എന്നത് വ്യക്തമല്ല
കേസിൽ മറ്റൊരു പ്രതിയായ സുഹൃത്ത് ജോബിയും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുണ്ടെന്നാണ് വിവരം. രാഹുലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പരിശോധന നടക്കുകയാണ്.



