Kerala
ബംഗളൂരുവിൽ നിന്നെത്തിയ സ്വകാര്യ ബസിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം; രണ്ട് പേർ പിടിയിൽ

കോട്ടയത്ത് വെച്ച് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ കടത്തിയ ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം പിടികൂടി. സംഭവത്തിൽ രണ്ട് ബംഗളൂരു സ്വദേശികളെ കസ്റ്റഡിയിലെടുത്തു.
കുറുവിലങ്ങാട് എംസി റോഡിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് ബസിൽ കടത്തിയ കള്ളപ്പണം പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് പത്തനാപുരത്തേക്ക് സർവീസ് നടത്തുന്ന ജെഎസ്ആർ ബസിൽ നിന്നാണ് കള്ളപ്പണം പിടികൂടിയത്.
ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കള്ളപ്പണം. പിന്നാലെയാണ് ബസിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും തുടർ നടപടികൾക്കായി പോലീസിന് കൈമാറി



