Government

വനിതകൾക്കും കുട്ടികൾക്കും സംരക്ഷണവുമായി ജില്ലാ ജാഗ്രതാ സമിതി

മലപ്പുറം : വനിതകൾക്കും കുട്ടികൾക്കും സംരക്ഷണവുമായി ജില്ലാ ജാഗ്രതാ സമിതി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വനിതാകമ്മീഷന്റെ സഹായത്തോടെയാണ് സമിതി പ്രവർത്തിക്കുന്നത്.
സ്ത്രീകൾ കക്ഷികളായിട്ടുള്ളതോ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും ചൂഷണങ്ങളും സംബന്ധിച്ചതോ ആയ ഏത് പരാതിയും ജില്ലാ ജാഗ്രതാ സമിതി ഓഫീസിൽ സമർപ്പിക്കാം. ഗ്രാമപഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും പരിഹരിക്കാൻ കഴിയാത്ത പരാതികൾ ജില്ലാ ജാഗ്രതാ സമിതിയിലേക്ക് റഫർ ചെയ്യാം. ഇവിടെ വുമൺ ഫെസിലിറ്റേറുടെ സേവനം ലഭ്യമാണ്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുണ്ടാകുന്ന അതിക്രമങ്ങൾ, സ്വാതന്ത്ര്യനിഷേധം, അവകാശ ലംഘനം എന്നിവയിൽ നിയമ പരിരക്ഷയോടെ ഇടപെട്ട് പ്രശ്‌നപരിഹാരം കാണുന്നതിനും പ്രശ്‌നങ്ങൾ ഉണ്ടാകാത്ത വിധമുള്ള സമൂഹിക സൃഷ്ടിക്കും വേണ്ടി പ്രവർത്തിക്കാൻ ലക്ഷ്യം വെച്ച് രൂപീകരിക്കപ്പെട്ട ജാഗ്രതാ സമിതിയുടെ ജില്ലാതല ഓഫീസ് മലപ്പുറം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലാണ് പ്രവർത്തിക്കുന്നത്.

ജില്ലാ ജാഗ്രതാ സമിതിയിൽ പരിഗണിക്കേണ്ട പരാതികളും അപേക്ഷകളും മലപ്പുറം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ സജ്ജീകരിച്ച പ്രത്യേക പരാതിപ്പെട്ടിയിലോ സമർപ്പിക്കാം. ജില്ലാ ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: 0483 2734933

See also  ഗണേഷ് കുമാർ ചുമതല ഏറ്റെടുത്തശേഷം വന്ന ആദ്യ ആശയം, ഒറ്റ ദിനം, ലാഭം 14,61,217 രൂപ, ഒരു മാസം 4,38,36,500 രൂപയെന്ന് KSRTC

Related Articles

Back to top button