Kerala

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് സ്ഥാനാർഥി; പ്രചാരണത്തിനിടെ പിടിയിൽ

കോട്ടയത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുന്നതിനിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച യുവാവ് പിടിയിൽ. കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ ആറാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന കുമ്മനം പുത്തൻപറമ്പിൽ രാഹുലിനെയാണ്(38) പോലീസ് പിടികൂടിയത്

പ്രചാരണത്തിനിടെയാണ് രാഹുൽ പോലീസിന്റെ പിടിയിലാകുന്നത്. 2020ൽ രാഹുലിന്റെ സുഹൃത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രാഹുലിന്റെ വീട്ടിൽ ഒളിവിൽ പാർപ്പിച്ചിരുന്നു. ഈ കേസിൽ രാഹുലിനെയും പ്രതി ചേർത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു

കേസിൽ കോടതിയിൽ നിന്ന് ജാമ്യം എടുത്ത രാഹുൽ മുങ്ങി നടക്കുകയായിരുന്നു. അഞ്ച് വർഷത്തോളമായി ഇയാൾ കോടതിയിലും ഹാജരായിരുന്നില്ല. പെൻഡിംഗ് കേസുകളിലെ പ്രതികളെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് രാഹുൽ സ്ഥാനാർഥിയായി മത്സരിക്കുന്ന കാര്യം വ്യക്തമായതും പിന്നാലെ പിടികൂടിയതും.
 

See also  ഒരാൾ പ്രതി ചേർത്ത അന്ന് മുതൽ ആശുപത്രിയിലാണ്; മകൻ എസ് പി ആയതുകൊണ്ടാണോ ഇങ്ങനെ: ഹൈക്കോടതി

Related Articles

Back to top button