Kerala
സോണിയ ഗാന്ധി മൂന്നാർ പഞ്ചായത്തിലേക്ക് മത്സരിക്കുന്നു; അതും ബിജെപിക്ക് വേണ്ടി, താമര ചിഹ്നത്തിൽ

പേരിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവൊക്കെയുണ്ടെങ്കിലും സോണിയ ഗാന്ധി മത്സരിക്കുന്നത് ബിജെപിക്ക് വേണ്ടിയാണ്. യുപിഎ അധ്യക്ഷ ആയിരുന്ന സോണിയ ഗാന്ധിയെ കുറിച്ചല്ല പറയുന്നത്. ഇങ്ങ് ഇടുക്കിയിലെ സോണിയ ഗാന്ധിയെ(34) കുറിച്ചാണ്. മൂന്നാർ പഞ്ചായത്തിലേക്കാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്. അതും ബിജെപിക്ക് വേണ്ടി താമര ചിഹ്നത്തിൽ
മൂന്നാർ പഞ്ചായത്തിലെ 16ാം വാർഡായ നല്ലതണ്ണിയിലാണ് 34 കാരി സോണിയ ഗാന്ധി ബിജെപി സ്ഥാനാർഥിയാകുന്നത്. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് സോണിയ ഗാന്ധി. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പരേതനായ ദുരൈരാജിന്റെ മകളാണ് സോണിയ ഗാന്ധി
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് ദുരൈരാജ് മകൾക്ക് ഈ പേര് നൽകിയത്. എന്നാൽ ഭർത്താവ് ബിജെപി പ്രവർത്തകനായതോടെയാണ് സോണിയ ഗാന്ധിയും ബിജെപി അനുഭാവിയായത്.



