Kerala
ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ കഴുത്തറുത്ത് ജീവനൊടുക്കി

ഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ ജീവനൊടുക്കിയ നിലയിൽ. വയനാട് കേണിച്ചിറ സ്വദേശി ജിൽസൻ(44) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ മൂർച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്ത് മരിക്കുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏഴ് മാസം മുമ്പാണ് ഇയാളെ മാനന്തവാടി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നത്. ഇതിന് മുമ്പും ഇയാൾ രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി ജയിൽ അധികൃതർ അറിയിച്ചു.
തുടർച്ചയായി കൗൺസിലിംഗ് നടത്തി വരികയായിരുന്നു. ചിത്രകാരൻ കൂടിയാണ് ജിൽസൺ. ചിത്രപ്രദർശനം നടത്താനൊരുങ്ങവെയാണ് ആത്മഹത്യ.



