Kerala

എൻ എസ് എസുമായി മധ്യസ്ഥ ചർച്ചക്ക് മുസ്ലിം ലീഗ് തയ്യാറെന്ന് സാദിഖലി തങ്ങൾ

എൻഎസ്എസുമായി മധ്യസ്ഥ ചർച്ചക്ക് തയ്യാറെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. എൻഎസ്എസ് വിഷയത്തിൽ ആവശ്യമെങ്കിൽ ഇടപെടും. യുഡിഎഫിനെ ശക്തിപ്പെടുത്താൻ എന്ത് ചെയ്യണോ അത് മുസ്ലീം ലീഗ് ചെയ്യുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു

തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. എൻഎസ്എസിന്റെ സർക്കാർ അനുകൂല നിലപാടിൽ രാഷ്ട്രീയപരമായ നീക്കുപോക്കുകൾക്കും ചർച്ചകൾക്കും സമയമുണ്ട്. കേരളത്തിന്റെ ഭാവിയാണ് പ്രധാനം. 

വേണമെങ്കിൽ ലീഗ് മധ്യസ്ഥതക്ക് മുൻകൈയെടുക്കും. മുസ്ലിം ലീഗ് യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയാണ്. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ലക്ഷ്യമെന്നും സാദിഖലി തങ്ങൾ പറഞ്ഞു
 

See also  ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഹസൻകുട്ടിക്ക് 65 വർഷം കഠിന തടവ്

Related Articles

Back to top button