Kerala

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ വെടിയുണ്ടകൾ; പോലീസ് അന്വേഷണം തുടങ്ങി

ആലപ്പുഴ കാർത്തികപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്‌കൂൾ അധികൃതർ വിദ്യാർഥികളുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.

കൈ തോക്കിൽ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് വെടിയുണ്ടകളാണ് കണ്ടെത്തിയത്. സ്‌കൂൾ അധികൃതർ വിവരം പോലീസിനെ അറിയിച്ചു. ട്യൂഷന് പോയപ്പോൾ അവിടുത്തെ പറമ്പിൽ നിന്ന് വീണുകിട്ടിയതാണ് വെടിയുണ്ടകൾ എന്നാണ് കുട്ടി പറഞ്ഞത്. 

വെടിയുണ്ടകൾ വിദഗ്ധ പരിശോധനക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. ലഹരി വസ്തു ഉപയോഗിക്കുന്നുണ്ടോയെന്നറിയാൻ കുട്ടികളുടെ ബാഗുകൾ ഇടയ്ക്കിടെ പരിശോധിക്കാറുണ്ടെന്നാണ് സ്‌കൂൾ അധികൃതർ പറഞ്ഞത്‌
 

See also  സർക്കാരിന് തിരിച്ചടി; ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

Related Articles

Back to top button