Kerala

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ് പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. പ്രതിയായ അറ്റൻഡർ എഎം ശശീന്ദ്രനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഇതുസംബന്ധിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഉത്തരവിറക്കി.

ഇയാളെ പിരിച്ചുവിടാനുള്ള ശുപാർശ മെഡിക്കൽ കോളേജ് ഭരണനിർവഹണ വിഭാഗം നൽകിയിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് കേസിലെ അതിജീവിത പ്രതികരിച്ചു. തന്റെ പോരാട്ടം വിജയം കണ്ടു. എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് പോരാട്ടത്തിന് ഇറങ്ങിയതെന്നും അതിജീവിത പറഞ്ഞു.

The post കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു appeared first on Metro Journal Online.

See also  തകർന്ന മനസുമായി സുജ കൊച്ചിയിലെത്തി; മിഥുനെ യാത്രയാക്കാനായി നാട്ടിലേക്ക്

Related Articles

Back to top button