Kerala
രാഹുൽ ഈശ്വറെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ പരിഗണിച്ചില്ല

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി അനുവദിച്ചത്.
ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. പൂജപ്പുര ജയിലിൽ നിരാഹാരം തുടരുകയായിരുന്നു രാഹുൽ ഈശ്വർ. ക്ഷീണമുള്ളതിനാൽ ഡ്രിപ്പ് ഇടാൻ രാഹുൽ ഈശ്വറെ ആശുപത്രിയിലേക്ക് മാറ്റി.
രാഹുൽ ഈശ്വർ ജാമ്യാപേക്ഷ നൽകിയെങ്കിലും രണ്ട് ദിവസം കസ്റ്റഡിയിൽ വിട്ടതിനാൽ ഇതിന് ശേഷമാകും പരിഗണിക്കുക. ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കുമെന്നാണ് അറിയുന്നത്.



