Kerala
നാദാപുരത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ; പരിഭ്രാന്തിയിലായി നാട്ടുകാർ

കോഴിക്കോട് നാദാപുരത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ ഇറങ്ങി. നാദാപുരം പഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട കാലിക്കൊളുമ്പിലാണ് മൂന്ന് കാട്ടുപോത്തുകൾ ഇറങ്ങിയത്. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. രാവിലെ ഒമ്പത് മണിയോടെയാണ് കൂട്ടായി നാണു എന്നയാളുടെ വീട്ടുപറമ്പിൽ കാട്ടുപോത്തുകൾ എത്തിയത്.
പല കൃഷിയിടങ്ങളിൽ കറങ്ങിയ ഇവ പിന്നീട് തൊഴിലുറപ്പ് പണി നടന്നു കൊണ്ടിരുന്ന പറമ്പിലൂടെ ഓടി. വിവരം അറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ആർആർടി സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൂന്ന് കാട്ടുപോത്തുകളെയും ജനവാസ മേഖലയിൽ നിന്ന് തുരത്തി.
കണ്ണൂർ ജില്ലയിലെ വളയലായി മലയോര മേഖയിലേക്കാണ് ഇവയെ തുരത്തിയത്. സ്വകാര്യ വ്യക്തികളുടെ വിശാലമായ പറമ്പുകൾ കാടുപിടിച്ച് കിടക്കുന്നതാണ് വന്യജീവികൾ നാട്ടിലേക്ക് വരാൻ ഇടയാക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു



