Kerala

റോഡ് നിർമാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ഇരുചക്ര വാഹനം കുഴിയിലേക്ക് വീണ് യുവാവ് മരിച്ചു. കരകുളം ഏണിക്കര ദുർഗ ലൈൻ ശിവശക്തിയിൽ ആകാശ് മുരളിയാണ്(30) മരിച്ചത്. വഴയിലക്ക് സമീപം പുരവൂർകോണത്ത് രോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക് എടുത്ത കുഴിയിലാണ് സ്‌കൂട്ടർ വീണത്. 

ഇന്ന് പുലർച്ചെയായിരുന്നു അപകടം. ടെക്‌നോപാർക്കിൽ ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. പുലർച്ചെയായതിനാൽ യുവാവിനെ ആരും ആദ്യം കണ്ടില്ല. പിന്നീടാണ് രക്തം വാർന്ന് കിടക്കുന്ന നിലയിൽ ആകാശിനെ ഇതുവഴി കടന്നുപോയവർ കണ്ടത്. 

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴയില-പഴകുറ്റി നാലുവരി പാതയുടെ നിർമാണത്തിന്റെ ഭാഗമായി കലുങ്ക് പണി നടക്കുന്ന സ്ഥലമാണിത്.
 

See also  മലയാളികളിൽ ഏറ്റവും സമ്പന്നൻ ജോയ് ആലൂക്കാസ്; തൊട്ടുപിന്നിൽ എംഎ യൂസഫലി

Related Articles

Back to top button