Kerala

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം: പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം ചെയ്തു നൽകിയ രണ്ടു പേർ പിടിയിൽ. ജോസ്, റെക്സ് എന്നിവരാണ് പിടിയിലായത്.

കർണാടക- തമിഴ്നാട് അതിർത്തിയായ ബാഗലൂരിൽ ഒളിവിൽ കഴിയുകയായിരുന്ന രാഹുലിനെ ബെംഗളൂരുവിലേക്ക് എത്തിച്ചത് ഇവരാണെന്ന് പൊലീസ് വ‍്യക്തമാക്കി.

ഇരുവരെയും ചോദ‍്യം ചെയ്യുകയും ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയും ചെയ്തു. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോർച‍്യൂണർ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വർഷങ്ങളായി ബെംഗളൂരുവിൽ താമസിക്കുന്ന ജോസിന് കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നാണ് വിവരം.

ലൈംഗിക പീഡനക്കേസിൽ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോയത്. 10 ദിവസം അന്വേഷണ സംഘം തെരച്ചിൽ നടത്തിയിട്ടും രാഹുലിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

See also  വയനാട് കണിയാമ്പറ്റ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി; പ്രദേശത്ത് ഗതാഗതം നിരോധിച്ചു

Related Articles

Back to top button