Kerala

സ്‌കൂളിലേക്കുള്ള യാത്രക്കിടെ 9ാം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ചു; കെഎസ്ആർടിസി കണ്ടക്ടർക്ക് 5 വർഷം തടവ്

കെഎസ്ആർടിസി ബസിൽ വെച്ച് സ്‌കൂളിലേക്ക് പോകുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ച കണ്ടക്ടർക്ക് അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. വെമ്പായം വേറ്റിനാട് രാജ് ഭവനിൽ വീട്ടിൽ സത്യരാജിനെയാണ്(53) തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് 4നാണ് സംഭവം നടന്നത്

സ്‌കൂളിൽ പോകുന്നതിനായി ബസിൽ കയറിയ പതിനാലുകാരിയെ കണ്ടക്ടർ കടന്നുപിടിക്കുകയായിരുന്നു. അബദ്ധത്തിൽ സംഭവിച്ചതാകാം എന്ന് കരുതി മാറി നിന്ന കുട്ടിയുടെ ശരീരത്തിൽ ഇയാൾ വീണ്ടും കയറി പിടിച്ചു. തുടർന്ന് കുട്ടി സ്‌കൂൾ അധികൃതരെ വിവരം അറിയിച്ചു

സ്‌കൂൾ അധികൃതർ വിവരം ആര്യനാട് പോലീസിനെ അറിയിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു.
 

See also  ശബരിമലയിൽ വൻ ഭക്തജന തിരക്ക്; നിയന്ത്രിക്കാൻ കേന്ദ്രസേനയില്ല, ദർശനം നടത്താതെ ഭക്തർ മടങ്ങി

Related Articles

Back to top button