Kerala

അടൂർ പ്രകാശിന്റെ ദിലീപ് അനുകൂല പ്രസ്താവന; എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്ത പോലെയായെന്ന് മുരളീധരൻ

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അനുകൂല പ്രസ്താവന നടത്തിയ അടൂർ പ്രകാശിനെതിരെ വിമർശനവുമായി കെ മുരളീധരൻ. അടൂർ പ്രകാശിന്റെ പ്രസ്താവന നിരുത്തരവാദപരമായിരുന്നു. എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായെന്നും മുരളീധരൻ പറഞ്ഞു. 

പത്തമ്പത് വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള അദ്ദേഹത്തെ ഇത് പറഞ്ഞ് മനസിലാക്കേണ്ട കാര്യമില്ല. അദ്ദേഹം അത് ചെയ്യരുതായിരുന്നു. എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് മനസിലാകുന്നില്ല. പാർട്ടി കാര്യങ്ങൾ അഭിപ്രായം പറയേണ്ടത് കെപിസിസി പ്രസിഡന്റ് ആണ്. അത് പാർട്ടി നയമാണ്

പക്ഷേ അടൂരിന്റെ പ്രസ്താവന വോട്ടെടുപ്പിനെ വോട്ടെടുപ്പിനെ ബാധിച്ചില്ല. അതേസമയം സവർക്കറുടെ പേരിലുള്ള ഒരു അവാർഡും ഒരു കോൺഗ്രസുകാരനും വാങ്ങാൻ പാടില്ലെന്നും അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
 

See also  തിരൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

Related Articles

Back to top button