Kerala

സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ ഡിസംബർ 15ലേക്ക് മാറ്റി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ ഡിസംബർ 15ലേക്ക് മാറ്റി. പ്രോസിക്യൂഷൻ റിപ്പോർട്ട് വൈകുന്നതിനാലാണ് കേസ് മാറ്റിയത്.

റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ സമയം തേടിയതിനു പിന്നാലെ നേരത്തെയും കേസ് നീട്ടിയിരുന്നു. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. 

അതിജീവിതയെ പൊതുസമൂഹത്തിനു പരിചയപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തത്. ഇതേ കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ റിമാൻഡിൽ തുടരുകയാണ്.

See also  പഴയങ്ങാടിയിൽ അമ്മയ്‌ക്കൊപ്പം പുഴയിൽ കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹവും കണ്ടെത്തി

Related Articles

Back to top button