Kerala

രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ജനുവരിയിൽ

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ ഉദ്ഘാടനം ജനുവരിയിൽ. ഉദ്ഘാടന തീയതി പിന്നീട് തീരുമാനിക്കും. 2028ൽ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണം പൂർത്തിയാക്കും. ജനുവരി രണ്ടാം വാരം ഉദ്ഘാടനം നടത്താനാണ് ധാരണ. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോടെയായിരിക്കും തീയതി തീരുമാനിക്കുക. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് ആയതിനാൽ ഉദ്ഘാടനം നടത്താൻ കഴിഞ്ഞിരുന്നില്ല. രണ്ടാം ഘട്ട നിർമാണം കൂടെ പൂർത്തിയാകുന്നതിനൊപ്പം രാജ്യത്തെ ഏറ്റവും വലിയ മദർഷിപ്പുകളുടെ കേന്ദ്രമായി വിഴിഞ്ഞം മാറും. 2028ൽ നിർമാണം പൂർത്തിയാക്കുന്നതോടെ ഒരു വർഷം 18,000 മുതൽ 28,000 കോടി രൂപ വരെ വാർഷിക വരുമാനമായി ഉയരുമെന്നാണ് വിലയിരുത്തൽ.

ഇപ്പോഴുള്ള 800 മീറ്ററിൽ നിന്ന് രണ്ട് കിലോമീറ്ററായി ബെർത്തിന്റെ നീളം വർധിക്കും. ഒന്നിലധികം മദർഷിപ്പുകൾ ഒരേ സമയം എത്തിക്കാൻ കഴിയുമെന്നതാണ് രണ്ടാം ഘട്ടത്തിലെ പ്രത്യേകത. ഹൈവേ-റെയിൽ കണക്ടിവിറ്റിയും രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ്. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ ചരക്ക് നീക്കവും സുഗമമാകും.

See also  ബി ജെ പിയില്‍ എത്തിയതിന് പിന്നാലെ മുട്ടന്‍ പണി; ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന കേസ്

Related Articles

Back to top button