Kerala
ശ്രീകണ്ഠപുരം നഗരസഭയിൽ ആറ് സീറ്റുകളിൽ യുഡിഎഫ് വിജയിച്ചു; മലപ്പുറം നഗരസഭയിലും യുഡിഎഫിന് ലീഡ്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. കണ്ണൂർ ശ്രീകണ്ഠപുരം നഗരസഭയിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമുണ്ട്. ഫലം പ്രഖ്യാപിച്ച ആറ് എണ്ണവും യുഡിഎഫിനാണ്. യുഡിഎഫിന്റെ ചെയർമാൻ സ്ഥാനാർഥിക്കെതിരെ മത്സരിച്ച റിബൽ സ്ഥാനാർഥി എംപി മോഹനൻ തോറ്റു.
മലപ്പുറം നഗരസഭയിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. എട്ട് സീറ്റുകളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുമ്പോൾ ഒരു സീറ്റിലും എൽഡിഎഫിന് മുന്നിൽ എത്താൻ സാധിച്ചിട്ടില്ല. പത്തനംതിട്ട നഗരസഭയിൽ വാർഡ് മൂന്നിൽ യുഡിഎഫ് സ്ഥാനാർഥി അൻസർ മുഹമ്മദ് വിജയിച്ചു
കൂത്തുപറമ്പ് നഗരസഭയിൽ വാർഡ് ഒന്നിൽ എൽഡിഎഫ് സ്ഥാനാർഥി എ പി ശ്യാംജിത്ത് വിജയിച്ചു. രണ്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സബിന വിജയിച്ചു.



