മുൻസിപ്പാലിറ്റികളിലും ജില്ലാ പഞ്ചായത്തുകളിലും യുഡിഎഫ് മേൽക്കൈ; ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും യുഡിഎഫിന്റെ മുന്നേറ്റം. 14 ജില്ലാ പഞ്ചായത്തുകളിൽ 9 ഇടങ്ങളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. എൽഡിഎഫ് മൂന്ന് ജില്ലാ പഞ്ചായത്തിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. രണ്ടിടത്ത് ഒപ്പത്തിനൊപ്പം പോരാട്ടം നടക്കുകയാണ്
86 മുൻസിപ്പാലിറ്റികളിൽ 45 ഇടങ്ങളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. എൽഡിഎഫിന് 32 നഗരസഭകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കാനാകുന്നത്. അഞ്ച് നഗരസഭകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. രണ്ട് നഗരസഭകളിൽ എൻഡിഎയും രണ്ടിടത്ത് മറ്റുള്ളവരും മുന്നിട്ട് നിൽക്കുകയാണ്
കോർപറേഷനുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മൂന്ന് കോർപറേഷനുകളിൽ യുഡിഎഫ് ആണ് മുന്നിട്ട് നിൽക്കുന്നത്. കൊല്ലം, കണ്ണൂർ, തൃശ്ശൂർ കോർപറേഷനുകളിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. കൊച്ചി, കോഴിക്കോട് കോർപറേഷനിൽ മാത്രമാണ് എൽഡിഎഫിന് ലീഡുള്ളത്. തിരുവനന്തപുരത്ത് ഒപ്പത്തിനൊപ്പമാണ്. 16 സീറ്റുകളിൽ വീതം എൽഡിഎഫും എൻഡിഎയും മുന്നിട്ട് നിൽക്കുകയാണ്.
ഗ്രാമ പഞ്ചായത്തുകളിൽ 323 ഇടങ്ങളിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. 285 പഞ്ചായത്തുകളിൽ യുഡിഎഫും 29 ഇടത്ത് എൻഡിഎയും മുന്നിട്ട് നിൽക്കുന്നു. 98 ഇടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്



