Kerala
'ശബരിമലയിൽ 'ടോസിലൂടെ എൽഡിഎഫ് വിജയം; തോൽപ്പിച്ചത് കോൺഗ്രസിനെ, ബിജെപിക്ക് സിറ്റിംഗ് സീറ്റ് നഷ്ടം

ശബരിമല സ്വർണക്കൊള്ള കേസ് വിവാദം കത്തിപ്പടരുന്നതിനിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാർഡിൽ എൽഡിഎഫിന് അപ്രതീക്ഷിത വിജയം. എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർഥികൾക്ക് തുല്യ വോട്ട് ലഭിച്ചതോടെ ടോസ് ചെയ്താണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്.
സിപിഎമ്മിന്റെ പിഎസ് ഉത്തമനും കോൺഗ്രസിന്റെ അമ്പിളി സുജസിനും 268 വോട്ട് വീതം ലഭിച്ചിരുന്നു. തുടർന്നാണ് ടോസ് വേണ്ടി വന്നത്. ബിജെപിയുടെ സിറ്റിംഗ് വാർഡ് ആയിരുന്നുവിത്. എന്നാൽ ഇക്കുറി ബിജെപി സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പെരുനാട് പഞ്ചായത്തിൽ 8 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. യുഡിഎഫ് 4 സീറ്റുകളിലും എൻഡിഎ 2 സീറ്റുകളിലുമാണ് വിജയിച്ചത്.



