Kerala
തദ്ദേശപ്പോരിൽ വോട്ടെണ്ണൽ ആരംഭിച്ചു; കോർപറേഷനുകളിൽ എൽഡിഎഫ് മുന്നിൽ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. തുടക്കത്തിലെ പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുന്നത്. കോർപറേഷനുകളിൽ എൽഡിഎഫിന് അനുകൂലമായാണ് പോസ്റ്റൽ വോട്ട് എണ്ണുമ്പോൾ കാണുന്നത്.
തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് നാല് സീറ്റിലും യുഡിഎഫ് മൂന്ന് സീറ്റിലും എൻഡിഎ രണ്ട് സീറ്റിലും മുന്നിട്ട് നിൽക്കുന്നു. കൊല്ലം കോർപറേഷനിൽ എൽഡിഎഫ് അഞ്ച് സീറ്റിലും യുഡിഎഫ് മൂന്ന് സീറ്റിലും മുന്നിട്ട് നിൽക്കുന്നു
മുൻസിപ്പാലിറ്റികളിൽ 11 ഇടത്ത് എൽഡിഎഫും 6 ഇടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്. എറണാകുളം കോർപറേഷനിൽ യുഡിഎഫ് നാല് സീറ്റിലും യുഡിഎഫ് ആറ് സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.
കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ എട്ട് സീറ്റിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. യുഡിഎഫ് ആറ് സീറ്റിലും മുന്നിട്ട് നിൽക്കുന്നുണ്ട്.



