Kerala

തൃശൂരിൽ നവജാത ശിശുക്കളുടെ മൃതദേഹാവശിഷ്ടങ്ങളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളുടെ മൃതദേഹാവശിഷ്ടങ്ങളുമാ യുവാവ് പുതുക്കാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇയാൾ ഇന്ന് രാവിലെയാണ് അസ്ഥികളുമായി സ്റ്റേഷനിൽ എത്തിയത്.

പുതുക്കാട് സ്വദേശിയായ യുവാവാണ് കീഴടങ്ങിയതെന്നാണ് പ്രാഥമിക വിവരം. താൻ കുഴിച്ചിട്ട നവജാത ശിശുക്കളുടെ അസ്ഥികളാണ് ഇതെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചതായാണ് സൂചന. എന്നാൽ, എത്ര കാലം മുൻപാണ് ഈ സംഭവം നടന്നതെന്നോ, എത്ര കുട്ടികളുടെ അസ്ഥികളാണ് ഇതെന്നോ വ്യക്തമല്ല.

 

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് പരിശോധനയ്ക്കായി അസ്ഥികൾ ശാസ്ത്രീയ പരിശോധനാ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. യുവാവിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും സംഭവത്തിന് പിന്നിലുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വരുമെന്നും പോലീസ് അറിയിച്ചു.

The post തൃശൂരിൽ നവജാത ശിശുക്കളുടെ മൃതദേഹാവശിഷ്ടങ്ങളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ appeared first on Metro Journal Online.

See also  ലീഗ് പ്രതിഷേധത്തിനിടെ സമരപന്തൽ പൊളിഞ്ഞു; ആത്മഹത്യാ ശ്രമം നടത്തി കലക്ടറേറ്റിന് മുന്നിൽ 9 വർഷമായി സമരം ചെയ്യുന്ന ജയിംസ്

Related Articles

Back to top button