Kerala

തിരിച്ചടിയുടെ ഞെട്ടലിൽ സിപിഎം; പരാജയം പരിശോധിക്കാൻ ചൊവ്വാഴ്ച മുന്നണി നേതൃയോഗം ചേരും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഞെട്ടലിലാണ് സിപിഎം. പരാജയം പരിശോധിക്കാൻ ചൊവ്വാഴ്ച മുന്നണി നേതൃയോഗം ചേരും. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഐ സിപിഎം നേതൃയോഗങ്ങള്‍ തിങ്കളാഴ്ച ചേരും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ട്രെയിലറായി രാഷ്ട്രീയ കേരളം തദ്ദേശ തെരഞ്ഞെടുപ്പിനെ വിലയിരുത്തുമ്പോൾ എല്‍ഡിഎഫ് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കൊല്ലത്ത് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വി ഗൗരവത്തോടെ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി ക്ഷേമപെൻഷനിലടക്കം വർധനവ് വരുത്തി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു എൽഡിഎഫ്. എന്നാൽ, ശബരിമല സ്വർണ്ണക്കൊള്ളയടക്കം എൽഡിഎഫിന് വൻ തിരിച്ചടിയായി.

See also  കൗൺസിലറുടെ ആത്മഹത്യ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് ബിജെപി പ്രവർത്തകർ, ക്യാമറകൾ തകർത്തു

Related Articles

Back to top button