Kerala

മദ്യപിച്ച് വാഹനമോടിച്ചു; സിനിമാ താരമായ സ്‌പെഷ്യൽ എസ് ഐ ശിവദാസനെതിരെ കേസ്

മദ്യപിച്ച് വാഹനമോടിച്ചതിന് സിനിമാ താരമായ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സ്‌പെഷ്യൽ എസ്‌ഐ പി ശിവദാസനെതിരെയാണ് കേസ്. വെള്ളിയാഴ്ച രാത്രി എടയന്നൂരിൽ ഉണ്ടായ അപകടത്തിൽ മട്ടന്നൂർ പോലീസാണ് കേസെടുത്തത്

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് ശിവദാസ് സിനിമാ രംഗത്തേക്ക് വരുന്നത്. തുടർന്ന് നിരവധി മലയാള സിനിമകളുടെ ഭാഗമായി

തൊണ്ടിമുതലിലെ പോലീസ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ഓട്ടർഷ, ഫ്രഞ്ച് വിപ്ലവം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ
 

See also  വിഡി സതീശന്റെ ശരീരഭാഷ പോലും കനഗോലു രൂപപ്പെടുത്തുന്നത്: എംവി ഗോവിന്ദൻ

Related Articles

Back to top button