Kerala

റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഉച്ചയ്ക്ക് ശേഷം വീണ്ടും വർധനവ്; പവന്റെ വില ഒരു ലക്ഷത്തിന് അരികെ

സംസ്ഥാനത്ത് സ്വർണവില ഇന്ന് സർവകാല റെക്കോർഡ് ഭേദിച്ചത് രണ്ട് തവണകളായി. രാവിലെ പവന് 600 രൂപ വർധിച്ച് സർവകാല റെക്കോർഡിലെത്തിയ സ്വർണവില ഉച്ചയ്ക്ക് ശേഷം പവന് 360 രൂപ കൂടി വർധിച്ച് റെക്കോർഡ് പുതുക്കി. ഇതോടെ പവന്റെ വില ഒരു ലക്ഷത്തിന് തൊട്ടരികിലെത്തി. 

പവന്റെ വില 99,280 രൂപയായി. രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി ഇന്ന് 960 രൂപയാണ് പവന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 12,410 രൂപയിലേക്ക് എത്തി. ജി എസ് ടിയും പണിക്കൂലിയും ഹാൾമാർക്ക് ചാർജുമൊക്കെ നൽകി ഒരു പവൻ ആഭരണം ഇന്ന് വാങ്ങണമെങ്കിൽ 1.05 ലക്ഷത്തിന് അടുത്ത് നൽകേണ്ടി വരും

18 കാരറ്റ് സ്വർണവിലയും കുതിച്ചുയർന്നു. ഗ്രാമിന് 10,205 രൂപയായി. വെള്ളി വില 198 രൂപയിലെത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 7945 രൂപയായി.
 

See also  ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി സാബു എം ജേക്കബ് കൂടിക്കാഴ്ച നടത്തുന്നു

Related Articles

Back to top button