Kerala

ഭരണവിരുദ്ധ വികാരം ഇല്ലെന്ന് സിപിഎം, രാഷ്ട്രീയ വോട്ടുകൾ അനുകൂലം

തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് സിപിഎം വിലയിരുത്തൽ. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിലയിരുത്തൽ. രാഷ്ട്രീയ വോട്ടുകളും ജില്ലാ പഞ്ചായത്ത് അടിസ്ഥാനത്തിലെ വോട്ട് കണക്കും ഇടതുമുന്നണിക്ക് അനുകൂലമാണ്. സർക്കാർ പ്രവർത്തനങ്ങളിൽ എതിരഭിപ്രായം ഉണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി

രാഷ്ട്രീയമായി ജനം വോട്ട് ചെയ്ത കണക്കെടുത്താൽ 68 മണ്ഡലങ്ങളിൽ എൽഡിഎഫിനാണ് ലീഡെന്നും സിപിഎം വിലയിരുത്തുന്നു. അതേസമയം കനത്ത പരാജയമാണ് ഇടതുമുന്നണിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ ഏൽക്കേണ്ടി വന്നത്. കോർപറേഷനുകളിലും മുൻസിപ്പാലിറ്റികളിലും ബ്ലോക്ക്, ഗ്രാമ, പഞ്ചായത്തുകളിലും യുഡിഎഫിനാണ് മേൽക്കൈ. ജില്ലാ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഏഴ് വീതം നേടിയിരുന്നു

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. എല്ലാ സാഹചര്യവും പരിശോധിക്കും. തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു
 

See also  ഒരു പദവിയിലിരുന്ന് ഒരിക്കലും നടത്താൻ പാടില്ലാത്ത അഭിപ്രായം; അടൂർ പ്രകാശിനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ

Related Articles

Back to top button