Kerala

ലക്ഷത്തിലേക്ക് ഇനി ചെറുദൂരം മാത്രം; കുതിച്ചുയർന്ന് സ്വർണവില, സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില ഇന്ന് സർവകാല റെക്കോർഡിൽ. പവന് ഇന്ന് 600 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 98,800 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. വെള്ളിയാഴ്ച സർവകാല റെക്കോർഡിലെത്തി സ്വർണവിലയിൽ ശനിയാഴ്ച നേരിയ ഇടിവ് സംഭവിച്ചിരുന്നു

പവന്റെ വില ഒരു ലക്ഷത്തിലേക്ക് എത്താൻ ഇനി 1200 രൂപ കൂടി മതിയാകും. നിലവിലെ ട്രെൻഡ് പ്രകാരം അടുത്ത് തന്നെ ഇത് സംഭവിക്കുമെന്ന വിലയിരുത്തലിലാണ് വിദഗ്ധർ. ഗ്രാമിന് ഇന്ന് 75 രൂപ വർധിച്ച് 12,350 രൂപയായി. 

18 കാരറ്റ് സ്വർണം ഗ്രാമിന് 62 രൂപ ഉയർന്ന് 10,105 രൂപയായി. ഇതും സർവകാല റെക്കോർഡാണ്. വെള്ളി വിലയും ഉയരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 198 രൂപയിലെത്തി.
 

See also  ഇൻഷുറൻസ് ക്ലെയിമിനായി ആവശ‍്യപ്പെട്ടത് 2,000 രൂപ; പൊലീസ് ഉദ‍്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

Related Articles

Back to top button