Kerala

ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ബസ് പൂർണമായി കത്തിനശിച്ചു

കണ്ണൂർ ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. ബസ് പൂർണമായി കത്തി നശിച്ചു. അപകടത്തിൽ ആർക്കും ആളപായമില്ല. വിരാജ്‌പേട്ടയിൽ നിന്ന് ഇരിട്ടിയിലേക്ക് വന്ന ബസിനാണ് തീപിടിച്ചത്. 

അപകടസമയത്ത് ബസിൽ യാത്രക്കാരുണ്ടായിരുന്നില്ല. ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. തീ പടരുന്നത് കണ്ടതോടെ ഇരുവരും ബസിൽ നിന്ന് പുറത്തിറങ്ങി. പിന്നാലെ തീ ആളിപ്പടർന്നു. 

ഇരിട്ടിയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായി കത്തിനശിച്ചിരുന്നു. ഇരിട്ടിയിൽ നിന്ന് വിരാജ്‌പേട്ടയിലേക്ക് തീർഥാടകരുമായി പോയ ബസ് യാത്രക്കാരെ അവിടെ ഇറക്കി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്.
 

See also  എസ്‌ഐആർ ജോലികൾക്ക് വിദ്യാർഥികളെ നിയോഗിക്കരുതെന്ന് മന്ത്രി

Related Articles

Back to top button