Kerala

കൊല്ലത്ത് പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

കൊല്ലം പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. പുനലൂർ കരുവാളൂർ വെഞ്ചേമ്പ് സ്വദേശി സജീറാണ്(39) അറസ്റ്റിലായത്.

പെൺകുട്ടി പ്രായപൂർത്തിയാകാത്ത സമയത്ത് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പ്രായപൂർത്തിയായതിന് ശേഷവും പ്രതി പെൺകുട്ടിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു.

പെൺകുട്ടി പുനലൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

See also  തുടക്കം മുതൽ മണ്ണിലുറച്ച് നിന്നതാണ് മലയാള സിനിമ; ഈ മഹത്വത്തെ ഇടിച്ച് താഴ്ത്താൻ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

Related Articles

Back to top button