Kerala
ആലപ്പുഴയിൽ സിപിഎം-ബിജെപി സംഘർഷം; സിപിഎം നേതാവിന്റെ തലയ്ക്ക് ഗുരുതര പരുക്ക്, ആറ് തുന്നൽ

ആലപ്പുഴ നീലംപേരൂർ പഞ്ചായത്ത് പത്താം വാർഡിൽ സിപിഎം-ബിജെപി സംഘർഷം. ഗുരുതരമായി പരുക്കേറ്റ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്ന രാംജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്ത് 9 തുന്നിക്കെട്ടുകൾ രാംജിത്തിനുണ്ട്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമാണ് സംഘർഷം നടന്നത്. പത്താം വാർഡിൽ പരാജയപ്പെട്ട സിപിഎം സ്ഥാനാർഥിയുടെ വീട്ടിൽ ബിജെപി പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംഘർഷം. പത്താം വാർഡിൽ ബിജെപി സ്ഥാനാർഥിയാണ് വിജയിച്ചത്
സിപിഎം സ്ഥാനാർഥിയും സമീപത്തെ വീട്ടുകാരും തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ ചെന്നപ്പോൽ സിപിഎം നേതാക്കൾ എത്തുകയും പിന്നീട് സംഘർഷത്തിലേക്ക് പോകുകയുമായിരുന്നുവെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.



